ബിജെപി അവിശ്വാസത്തെ പിന്തുണച്ച പൈവളിഗെ പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

pai

പൈവളിഗെ പഞ്ചായത്തിൽ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പഞ്ചായത്തംഗത്തെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പഞ്ചായത്ത് അംഗം അവിനാശ് മച്ചാദോയ്‌ക്കെതിരെയാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റായ സിപിഎം അംഗത്തിനെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അവിനാശ് അനുകൂലമായി വോട്ട് ചെയ്തിരുന്നു

എന്നാൽ ലീഗിന്റെ വോട്ടിന്റെ ബലത്തിൽ സിപിഎം ഭരണം നിലനിർത്തുകയായിരുന്നു. കോൺഗ്രസ് ബിജെപിയുമായി കൂട്ടുകൂടിയതോടെ മുസ്ലിം ലീഗാണ് ബിജെപി അധികാരത്തിൽ കയറാതിരിക്കാനായി സിപിഎമ്മിനെ പിന്തുണച്ചത്. പഞ്ചായത്തിൽ എട്ട് വീതം അംഗങ്ങളാണ് എൽഡിഎഫിനും ബിജെപിക്കുമുള്ളത്. കോൺഗ്രസിന് ഒന്നും ലീഗിന് രണ്ട് അംഗങ്ങളുമുണ്ട്

കഴിഞ്ഞ ദിവസമാണ് ബിജെപി പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. ഇന്നലെ പ്രമേയം ചർച്ചക്കെടുത്തപ്പോൾ ഏക കോൺഗ്രസ് അംഗം പിന്തുണച്ചു. എന്നാൽ ലീഗിന്റെ രണ്ട് അംഗങ്ങളും അവിശ്വാസത്തെ എതിർത്തതോടെ പ്രമേയം തള്ളിപ്പോകുകയായിരുന്നു.
 

Share this story