വിഎം വിനുവിന് പകരം കോൺഗ്രസിന് പുതിയ സ്ഥാനാർഥി; കല്ലായിയിൽ ബൈജു കാളക്കണ്ടി മത്സരിക്കും

vinu

കോഴിക്കോട് കോർപറേഷനിൽ വിഎം വിനുവിന് പകരം കോൺഗ്രസ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നാണ് വിനുവിന് മത്സരിക്കാൻ സാധിക്കാതെ വന്നത്. വിനു മത്സരിക്കാനിരുന്ന കല്ലായി ഡിവിഷനിൽ നിന്ന് ബൈജു കാളക്കണ്ടി മത്സരിക്കും

പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ബൈജു. നേരത്തെ വിനുവിനെ മേയർ സ്ഥാനാർഥിയായാണ് കോൺഗ്രസ് രംഗത്തിറക്കിയത്. എന്നാൽ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ നാമനിർദേശപത്രിക നൽകാനായില്ല

പേര് ചേർക്കാൻ ഇളവ് തേടി വിഎം വിനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമർശനമാണ് കോടതിയിൽ നിന്നുണ്ടായത്. ഇതോടെയാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയത്.
 

Tags

Share this story