ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; ദേശീയ നേതാക്കൾ ഇടപെടും

sukumaran

കോൺഗ്രസിനെതിരെ പരസ്യവിമർശനം ഉന്നയിച്ച് ഇടഞ്ഞ് നിൽക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നേരിട്ട് ഇടപെടും. ദേശീയ നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ചക്ക് ശ്രമം തുടങ്ങി. എൻഎസ്എസിനെ കൂടെ നിർത്തി നീങ്ങണമെന്നാണ് ഹൈക്കമാൻഡ് കെപിസിസിക്ക് നൽകിയ നിർദേശം

അതേസമയം തന്നെ അനുനയിപ്പിക്കാനെത്തിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജി സുകുമാരൻ നായർ അതൃപ്തി പ്രകടമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം പ്രകടിപ്പിച്ചത്. എൻഎസ്എസ് നിലവിൽ ഇടതുപക്ഷത്തോട് കാണിക്കുന്ന താത്പര്യം വോട്ട് പിന്തുണയായി മാറുമോയെന്ന ആശങ്ക കോൺഗ്രസിലുണ്ട്

ഈ സാഹചര്യത്തിലാണ് ദേശീയ നേതാക്കൾ തന്നെ അനുനയത്തിന് ഇറങ്ങുന്നത്. അതേസമയം നേതാക്കൾ നടത്തിയത് വ്യക്തിപരമായ സന്ദർശനമാണെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിൽ വിലക്കില്ലെന്നുമാണ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചത്.

Tags

Share this story