നികുതി വർധനവിനെതിരെ കോൺഗ്രസ് സമരത്തിന്; തീ പാറുന്ന പ്രക്ഷോഭം കാണുമെന്ന് കെ സുധാകരൻ

sudhakaran

സംസ്ഥാന ബജറ്റിൽ നികുതി വർധിപ്പിച്ചതിനെതിരെ സമരം പ്രഖ്യാപിച്ച് കോൺഗ്രസ്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തുനെ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരെ ഉയരുന്ന ശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാൻ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി

സഹസ്ര കോടികൾ നികുതിയിനത്തിൽ പിരിച്ചെടുക്കാതെയാണ് സർക്കാർ 4000 കോടിയുടെ അധിക നികുതി ഇപ്പോൾ ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിന് മാത്രമാണ് ഇപ്പോൾ നികുതിഭാരം ഇല്ലാത്തത്. നികുതി കൊള്ളയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കുമെന്നും നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സർക്കാർ തള്ളിവിടുകയാണെന്നും സുധാകരൻ പറഞ്ഞു


 

Share this story