ഇനി കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കില്ല; എന്നാൽ ബജറ്റിനെതിരെ തീപാറും സമരമുണ്ടാകുമെന്ന് സുധാകരൻ

sudhakaran

സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണ്. താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു

അതേസമയം ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം നയിക്കും. ജനത്തിന്റെ നടു ചവിട്ടിയൊടിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വില കൂട്ടിയത്. പൊതുപണം കൊള്ളയടിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
 

Share this story