കർണാടകയിൽ കോൺഗ്രസ് വലിയ വിജയം നേടും; മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും: ചെന്നിത്തല

Chennithala

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. ബിജെപി സർക്കാരിന്റെ അഴിമതിയിൽ ജനം മടുത്തു. തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. 

ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇന്ന് മുതൽ കർണാടകയിലെ പ്രചാരണം ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കമ്മീഷൻ അടിക്കുന്ന പരിപാടികൾ അല്ലാതെ വികസനമുണ്ടായിട്ടില്ല. അവിടെ വികസനം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരുകളാണ്. കർണാടകയിൽ കർഷകരുടെ പ്രശ്‌നങ്ങൾ വളരെ രൂക്ഷമാണ്. അവരുടെ പ്രശ്‌നങ്ങൾ ഒന്നു പോലും പരിഹരിക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

തൊഴിൽ രഹിതരായ യുവാക്കൾക്ക് 3000 രൂപ വീതം നൽകുക, സ്ത്രീകൾക്ക് 2000 രൂപ വീതം നൽകുക, ഡിപ്ലോമ എടുത്തവർക്ക് 1500 രൂപ വീതം നൽകുക, ഒരാൾക്ക് പത്ത് കിലോ അരി വീതം നൽകുക എന്നീ നാല് ഗ്യാരന്റികൾ കർണാടകയിലെ ജനങ്ങൾക്ക് കോൺഗ്രസ് ഉറപ്പുനൽകുന്നുണ്ട്. ജഗദീഷ് ഷെട്ടാറുടെ വരവ് ലിംഗായത്ത് സമുദായത്തിന് സ്വാധീനമുളള മേഖലകളിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Share this story