നാട്ടികയിൽ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണക്കില്ല; സുനിൽ ലാലൂർ സ്ഥാനാർഥിയാകും

mukundan

സിപിഐ വിട്ട് തൃശ്ശൂർ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന സി സി മുകുന്ദനെ പിന്തുണക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. നാട്ടികയിൽ സുനിൽ ലാലൂരിനെ സ്ഥാനാർഥിയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും. 

നേരത്തെ പിന്തുണ തേടി സി സി മുകുന്ദൻ ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ സുനിൽ ലാലൂരിനെ പരാജയപ്പെടുത്തിയാണ് സിപിഐ സ്ഥാനാർഥിയായിരുന്ന സി സി മുകുന്ദൻ നിയമസഭയിൽ എത്തിയത്

ഇത്തവണ ഗീത ഗോപിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സി സി മുകുന്ദൻ സിപിഐ വിട്ടത്. പിന്നാലെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്.
 

Tags

Share this story