ബ്രഹ്മപുരം കരാർ സോണ്ട കമ്പനിയ്ക്ക് ലഭിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുമായുള്ള ബന്ധം; ടോണി ചമ്മണി

Tony

2019 ഇൽ നെതർലാൻഡ് കമ്പനി സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി സോണ്ടയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫലമായാണ് കമ്പനിക്ക് കരാർ ലഭിച്ചതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ചിത്രങ്ങൾ പുറത്ത് വിട്ടായിരുന്നു ആരോപണം. അതേസമയം 12 ദിവസത്തെ മൗനത്തേക്കാൾ വലിയ അത്ഭുതമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞു നടത്തിയ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു.

ബ്രഹ്മപുരം തീ പിടിത്തത്തിൽ പന്ത്രണ്ട് ദിവസത്തെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന വിവാദത്തിൽ. ആരോപണ വിധേയമായ സോണ്ട കമ്പനിയെക്കുറിച്ച് ഒന്നും മിണ്ടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 2019 ലെ മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനവേളയിൽ മേയ് 8 മുതൽ 12 വരെ സോണ്ടയുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി കൊച്ചി മുൻ മേയർ ടോണി ചമ്മണി രംഗത്തെത്തി. സോണ്ടയുടെ ഡയറക്ടർ ഡെന്നീസ് ഈപ്പനും മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറിയും ഉൾപ്പടെയുള്ളവരുടെ ചിത്രം പുറത്ത് വിട്ടിരുന്നു. നിയമാനുസൃതമല്ലാതെയാണ് മൂന്ന് ജില്ലകളിൽ കരാർ ഉറപ്പിച്ചത്. സോണ്ടയുടെ കേരളത്തിലെ ഗോഡ് ഫാദറാണ് മുഖ്യമന്ത്രിയെന്നും ടോണി ചമ്മണി.

കരാർ കമ്പനിയെ സംരക്ഷിക്കാനാണ് സർക്കാർ വിജിലൻസ് അന്വേഷണം നടത്തുന്നതെന്നും കോടതിയെ സമീപിച്ചാൽ സമീപിക്കാനുമാണ് നീക്കം. തീപിടിത്തത്തിനു പിന്നിൽ അഴിമതിയാണ് എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം.

Share this story