യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി

യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി

യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. ഇന്നലെ രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച ശേഷമാണ് ജയഘോഷിനെ കാണാതായത്. ജയഘോഷിന്റെ സ്‌കൂട്ടർ പോലീസിന് ലഭിച്ചു

താൻ മാനസിക സംഘർഷത്തിലാണെന്നും അതിനാൽ മാറി നിൽക്കുകയാണെന്നുമുള്ള കത്ത് നേമം പോലീസിന് ലഭിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് ജയഘോഷിനെ കാണാതാകുന്നത്.

സ്വർണക്കടത്ത് കേസിൽ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ജൂലൈ 16നും ജയഘോഷിനെ കാണാതായിരുന്നു. പിന്നീട് ആത്മഹത്യശ്രമം നടത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Share this story