പത്തനംതിട്ടയിൽ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

accident

പത്തനംതിട്ടയിൽ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട തുമ്പമണ്ണിലാണ് അപകടം. 

തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക നൂറനാട് സ്വദേശി അനുജ(36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം(35) എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കിൽ വെച്ചാണ് കണ്ടെയ്‌നർ ലോറി കാറുമായി കൂട്ടിയിടിച്ചത്. 

ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
 

Share this story