താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടെയ്‌നർ ലോറി കുടുങ്ങി; ഗതാഗത കുരുക്ക്

container

താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടെയ്‌നർ ലോറി കുടുങ്ങി. പുലർച്ചെയോടെ കുടുങ്ങിയ കണ്ടെയ്‌നർ ലോറി ക്രെയിൻ ഉപയോഗിച്ച് രാവിലെ ആറ് മണിയോടെയാണ് മാറ്റിയത്. ചുരം വഴി ഇപ്പോഴും ഗതാഗത കുരുക്ക് തുടരുകയാണ്. 

വളവിൽ നിന്ന് തിരിക്കുമ്പോൾ കണ്ടെയ്‌നർ ഒരു വശത്തേക്ക് ചരിഞ്ഞ് പോകുകയായിരുന്നു. പുലർച്ചെ ഒന്നര മുതൽ ആറ് മണി വരെ ചെറു വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോയത്. 

ആറ് മണിയോടെ കണ്ടെയ്‌നർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവസ്ഥലത്ത് നിന്നും മാറ്റി. ഇതോടെയാണ് ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചത്. എങ്കിലും റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇരുവശത്തുമുണ്ട്.
 

Tags

Share this story