തിരുവനന്തപുരത്ത് മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ശശി തരൂർ

tharoor

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും തരൂർ പറഞ്ഞു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയും. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ശശി തരൂർ പറഞ്ഞു

എസ് ഡി പി ഐ ഏതെങ്കിലും ഒരു സ്ഥാനാർഥിക്ക് മാത്രമല്ല പിന്തുണ പ്രഖ്യാപിച്ചത്. മറ്റ് കാര്യങ്ങൾ പാർട്ടി നേതൃത്വം വിശദീകരിക്കുമെന്നും തരൂർ പറഞ്ഞു.
 

Share this story