തുടർ ഭരണം ഉറപ്പ്, മുഖ്യമന്ത്രിസ്ഥാനം സ്വപ്‌നം കണ്ടവർ കയർ എടുക്കേണ്ടി വരും; മന്ത്രി സജി ചെറിയാൻ

saji

ആഗോള അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തിയെന്ന് മന്ത്രി സജി ചെറിയാൻ. ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും മന്ത്രി പറഞ്ഞു. ശബരിമലക്ക് വേണ്ടി യുഡിഎഫ് സർക്കാർ എത്ര രൂപ ചെലവാക്കിയെന്നും എന്ത് ചെയ്‌തെന്നും മന്ത്രി ചോദിച്ചു

ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു. ഒരു റോഡ് തന്നിട്ടുണ്ടോ, ഒരു ശൗചാലയം തന്നോ. ഞങ്ങൾ ചെയ്തത് അംഗീകരിക്കൂ. ബിജെപിയും കോൺഗ്രസും എന്തിനാണ് ഇത്ര വിറളി പൂണ്ടത്. പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല, ബിജെപിയുടെ സംഗമമാണ്. പങ്കെടുത്തത് ബിജെപിക്കാരാണെന്നും സജി ചെറിയാൻ പറഞ്ഞു

കേരളത്തിലെ യുഡിഎഫിലും ബിജെപിയും കൂട്ട ആത്മഹത്യ നടക്കാൻ പോകുകയാണ്. മൂന്നാം പിണറായി സർക്കാർ വരുമെന്നത് ഉറപ്പാണ്. പലരും കയർ എടുക്കേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരും. തുടർ ഭരണം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

Tags

Share this story