കരാറുകാർ അനിശ്ചിതകാല സമരത്തിൽ; സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടേക്കും

ration

സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് മുതൽ തടസപ്പെടും. നൂറ് കോടി രൂപ കുടിശികയായതോടെ റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ കൊച്ചിയിൽ ചേർന്ന ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. 

എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശ്ശിക തീർത്ത് പണം കിട്ടിയാൽ മാത്രമേ റേഷൻ വിതരണം നടത്തൂവെന്നാണ് കരാറുകാരുടെ നിലപാട്. സമരം നീണ്ടുപോകുകയാണെങ്കിൽ കടകളിലെ നിലവിലെ സ്‌റ്റോക്ക് തീരുന്നതനുസരിച്ച് റേഷൻ വിതരണവും മുടങ്ങും.
 

Share this story