കരാറുകാരുടെ സമരം പിൻവലിച്ചു; സംസ്ഥാനത്ത് റേഷൻ വിതരണത്തിലെ തടസ്സം നീങ്ങി

ration
സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതൽ വീണ്ടും പൂർണതോതിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിവന്നിരുന്ന റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരുടെ സമരം പിൻവലിച്ചതോടെയാണിത്. നവംബർ മാസം വരെയുള്ള കുടിശിക കിട്ടിയതോടെയാണ് റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ സമരം പിൻവലിച്ചത്. ഇന്ന് മുതൽ റേഷൻ വിതരണം പുനരാരംഭിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
 

Share this story