കരാറുകാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ

anil
റേഷൻ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പണം അക്കൗണ്ടിൽ എത്താതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. കുടിശിക മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഇന്ന് മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
 

Share this story