മാർച്ച് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; അധിക സര്‍വീസുകളുമായി കെഎസ്ആർടിസി
Thu, 9 Mar 2023

സംസ്ഥാനത്ത് മാർച്ച് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. മാർച്ച് 26ന് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദ് ചെയ്തു
മാർച്ച് 27ന് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും റദ്ദ് ചെയ്തിട്ടുണ്ട്. ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.