വിവാദ ബില്ലുകളിൽ ഒപ്പിട്ടില്ല: രണ്ട് ബില്ലുകൾക്ക് അംഗീകാരം നൽകി ഗവർണർ

Arif

തിരുവനന്തപുരം : സംസ്ഥാന നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾക്ക് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതേസമയം വിവാദബില്ലുകളിൽ ഗവർണർ ഒപ്പുവച്ചില്ല. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ബില്ലിലും, വഖഫ് ബോർഡ് നിയമനബില്ലിലുമാണു ഗവർണർ ഒപ്പു വച്ചിരിക്കുന്നത്.

എട്ടു ബില്ലുകളിലാണു ഗവർണർ ഒപ്പ് വയ്ക്കാനുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിന് അംഗീകാരം നൽകാൻ മാത്രമേ ഗവർണർ തയാറായിട്ടുള്ളൂ. സർവകലാശാല ബിൽ, ലോകായുക്ത തുടങ്ങിയ ആറോളം ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചിട്ടില്ല. വിവാദമായ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനാണു ഗവർണറുടെ നീക്കം. ഇതിൽ സർവകലാശാലയുടെ തലപ്പത്ത് നിന്നും ഗവർണർ നീക്കം ചെയ്യുന്ന ബില്ലുമുണ്ട്.

Share this story