തെരഞ്ഞെടുപ്പ് വിജയാഘോഷത്തെ ചൊല്ലി തർക്കം; യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

prince

ഇടുക്കി കട്ടപ്പനയിൽ തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. വട്ടുകുന്നേൽപ്പടി പുത്തൻപുരക്കൽ പ്രിൻസ് ജയിംസിനാണ്(28) വെട്ടേറ്റത്. സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണുവിനെ(34) പോലീസ് അറസ്റ്റ് ചെയ്തു. 

ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുന്തളംപാറ വട്ടുകുന്നേൽപ്പടിയിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫ് വിജയിച്ചിരുന്നു. അന്നേ ദിവസം കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും ചെയ്തതായി യുഡിഎഫ് പ്രവർത്തകർ പറയുന്നു. 

ഇതേ ചൊല്ലിയാണ് വീണ്ടും തർക്കമുണ്ടായത്. ഇതിനിടെ വിഷ്ണു വാക്കത്തിയുമായി എത്തി പ്രിൻസിനെ വെട്ടുകയായിരുന്നു. താഴ്ചയിലേക്ക് മറിഞ്ഞ് വീണും പ്രിൻസിന് പരുക്കേറ്റു.
 

Tags

Share this story