കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോളിൽ ഇറങ്ങി

ripper

വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. പോലീസ് അകമ്പടിയിലാകും വിവാഹത്തിൽ ജയാനന്ദൻ പങ്കെടുക്കുക

ഇന്ന് രാവിലെ മാള പൊയ്യലിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയി. മാള പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദന്റെ ഭാര്യയുടെ ഹർജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. 

ഇരട്ടക്കൊലപാതകം അടക്കം നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ജയാനന്ദനൻ. വധശിക്ഷിക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി ഇത് ജീവപര്യന്തമായി ഇളവ് ചെയ്തു. കൂർത്ത ആഭരണങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം ആഭരണ മോഷണമായിരുന്നു ഇയാളുടെ രീതി.
 

Share this story