പാചക വാതകം ചോർന്നു; കോതമംഗലത്ത് ഹോട്ടലിൽ തീപിടിത്തം, നാല് പേർക്ക് പരുക്ക്
Sun, 12 Feb 2023

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ തീപിടിത്തം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. രണ്ട് ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർക്കുമാണ് പരുക്കേറ്റത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല
പാചകവാതകം ചോർന്നാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ പെട്ടെന്ന് തന്നെ ചോർച്ചയുണ്ടായ സിലിണ്ടർ വലിച്ച് പുറത്തേക്ക് ഇട്ടതിനാൽ വലിയ അപകടമാണ് വഴിമാറിയത്.