പാചക വാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ ഉയർന്നു, വാണിജ്യ സിലിണ്ടറിനും വില കൂടി

Gas

പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക, വാണിജ്യ സിലിണ്ടറുകൾക്ക് വില ഉയർന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. 853 രൂപയായിരുന്നു പഴയ വില. ഇനി മുതൽ 913 രൂപ നൽകേണ്ടി വരും

വാണിജ്യ സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരുകയാണ്‌
 

Tags

Share this story