ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; 17കാരന് ദാരുണാന്ത്യം

sudheesh

ബൈക്ക് അപകടത്തിൽ പരുക്കേറ്റയാളെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. പത്തനംതിടട് കാരംവേലിയിലാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ 17 വയസുകാരൻ നെല്ലിക്കാല സ്വദേശി സുധീഷാണ് മരിച്ചത്. സുധീഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു

അപകടത്തിന് ശേഷം ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവെയാണ് അപകടമുണ്ടായത്

ഇന്നലെ രാത്രി 9.15ഓടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതാണ് മരണത്തിന് ഇടയാക്കിയത്.
 

Share this story