അരിക്കൊമ്പൻ ദൗത്യ ദിനം ഞായറാഴ്ച; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ

arikomban

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ബോധവത്കരിക്കുന്ന നടപടികൾ വ്യാഴാഴ്ച തുടങ്ങും. വീടുകളിൽ വാർഡ് മെമ്പർമാർ നേരിട്ട് ചെന്ന് വിവരങ്ങൾ ധരിപ്പിക്കും. ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരാമവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകന്നതുവരെ വനംവകുപ്പിന്റെയും പോലീസിന്റെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കും

ശനിയാഴ്ച മൈക്ക് അനൗൺസ്‌മെന്റും നടത്തും. മലയാളം, തമിഴ് ഭാഷകൾക്ക് പുറമെ ഗോത്രവർഗ ഭാഷയായ കുടി ഭാഷയിലും അനൗൺസ്‌മെന്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചിന്നക്കനാൽ 301 കോളനിയിൽ അരിക്കൊമ്പൻ ആക്രമിക്കാത്ത ഒരു വീട് പോലുമില്ല. ഇവിടെയുള്ള വീടുകളെല്ലാം പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണ്. 

അരിക്കൊമ്പനെ പിടികൂടാൻ 71 പേരടങ്ങുന്ന 11 ടീമുകലാണ് തയ്യാറായിരിക്കുന്നത്. മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കോടനാട് എത്തിക്കാനാണ് ലക്ഷ്യം. വിക്രം, സൂര്യ എന്നീ കുങ്കിയാനകൾ ചിന്നക്കനാലിലെത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ രണ്ട് കുങ്കിയാനകൾ കൂടിയെത്തും.
 

Share this story