കൗൺസിലറുടെ ആത്മഹത്യ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ, ക്യാമറകൾ തകർത്തു

തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ കെ അനിൽകുമാർ ജീവനൊടുക്കിയ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. വനിതാ മാധ്യമപ്രവർത്തകരെ തള്ളിയിട്ടു. ക്യാമറകളും ബിജെപി പ്രവർത്തകർ തകർത്തു.
കൗൺസിലർ ഓഫീസിൽ തൂങ്ങിമരിച്ച നിലയിലാണ് അനിൽ കുമാറിന്റെ മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫീസിൽ എത്തിയ അനിൽകുമാർ ജീവനൊടുക്കുകയായിരുന്നു. അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം ടൂർ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് റിപ്പോർട്ട്
സൊസൈറ്റി ആറ് കോടിയോളം രൂപ വായ്പ നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത വന്നപ്പോൾ തന്നെ ഒറ്റപ്പെടുത്തിയെന്നും പാർട്ടി നേതൃത്വം സഹായിച്ചില്ലെന്നും അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. എന്നാൽ സൊസൈറ്റിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം പറയുന്നു.