വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസ്; നാല് പ്രതികൾ കൂടി പിടിയിൽ

jisha

വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ നാല് പ്രതികൾ കൂടി പിടിയിൽ. മുഖ്യപ്രതി അജീഷും പിടിയിലായിട്ടുണ്ടെന്നാണ് സൂചന. പാലക്കാട് വാളയാറിൽ വെച്ച് മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെയാണ് എടത്വ കേസിലും അജീഷ് ഉൾപ്പെട്ടെന്ന വിവരം ലഭിച്ചത്. പിടിയിലായ മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

കഴിഞ്ഞാഴ്ചയാണ് എടത്വ കൃഷി ഓഫീസർ എം ജിഷമോളെ കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്. ജിഷ മോൾ നൽകിയ 500 രൂപയുടെ കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് വൻ തട്ടിപ്പ് പുറത്തറിയുന്നത്. പിന്നാലെ പോലീസ് ജിഷയെ അറസ്റ്റ് ചെയ്തു.
 

Share this story