വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ എൻഡിഎക്കൊപ്പം, കേരളത്തിൽ യുഡിഎഫിന് ലീഡ്

bjp congress

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 543 സീറ്റുകളിലെ 15 സീറ്റുകളിൽ ഫലസൂചനകൾ വരുമ്പോൾ എൻഡിഎ 10 സീറ്റുകളിലും ഇന്ത്യ സഖ്യം 5 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. 

കേരളത്തിൽ രണ്ട് സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൽഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും യുഡിഎഫ് മുന്നിട്ട് ചെയ്യുകയാണ്. കൊല്ലത്ത് എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. 

യുപിയിൽ രണ്ടിടത്ത് എൻഡിഎയും ഇന്ത്യ സഖ്യം ഒരിടത്തും മുന്നിട്ട് നിൽക്കുന്നു. മഹാരാഷ്ട്രയിൽ രണ്ടിടത്ത് ഇന്ത്യ സഖ്യവും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്

കണ്ണൂരിൽ എംവി ജയരാജനാണ് തപാൽ വോട്ടുകളിൽ മുന്നിട്ട് നിൽക്കുന്നത്. സിറ്റിംഗ് എംപിയായ കെ സുധാകരൻ രണ്ടാം സ്ഥാനത്താണ്. എറണാകുളത്ത് ഹൈബി ഈഡൻ മുന്നിട്ട് നിൽക്കുകയാണ്.
 

Share this story