വോട്ടെണ്ണൽ: വിവിധ കൗണ്ടിംഗ് കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

counting

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങാനിരിക്കെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങൾ നിരോധനാജ്ഞ. കൊല്ലം ജില്ലയിൽ വോട്ടെണ്ണൽ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂൾ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗമോ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ പാടില്ല

രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നിരോധനാജ്ഞ. അടിയന്തര വൈദ്യസഹായം, നിയമ പാലനം, അഗ്നിസുരക്ഷ, സർക്കാർ പ്രവർത്തികൾ എന്നിവക്ക് അനുമതിയുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു

കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓപ് ഇൻസ്റ്റിറ്റിയൂഷൻസ് പരിധിയിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൺസ സീനിയർ സെക്കൻഡറി സ്‌കൂളിന്റെ 100 മീറ്റർ ചുറ്റളവിലും മുട്ടിൽ ഡബ്ല്യുഎംഎ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
 

Share this story