താമരശ്ശേരിയിൽ ദമ്പതിമാരെ കാറിൽ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു
Sat, 8 Apr 2023

താമരശ്ശേരിയിൽ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി. ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബലപ്രയോഗത്തിനിടെ പരുക്കേറ്റ സനിയ ആശുപത്രിയിൽ ചികിത്സയിലാണ്
ഷാഫിയെ കുറിച്ച് വിവരമില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയ സംഘമാണ് ഇവരെ ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റിയത്. അക്രമികൾ മുഖം മറച്ചിരുന്നു. ഷാഫി വിദേശത്ത് ബിസിനസുകാരനായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടു പോകാൻ കാരണമെന്നാണ് വിവരം.