ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലീസിനുമെതിരെ കത്തെഴുതിവെച്ച് വിഷം കഴിച്ചു

Police

കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ വച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

​ഒരു ജഡ്ജിക്കും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ജഡ്ജിയും പൊലീസും ചേർന്ന് തങ്ങളെ നിരന്തരം ദ്രോഹിക്കുകയാണെന്നും, ഇതിൽ മനംനൊന്താണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.

​ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി പരിസരത്തായിരുന്നു സംഭവം. ആംബുലൻസിനുള്ളിൽ അസ്വസ്ഥരായി കാണപ്പെട്ട ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story