അങ്കമാലിയിൽ വീടിന് തീപിടിച്ച് ദമ്പതികളും രണ്ട് കുട്ടികളും വെന്തുമരിച്ചു

angamali

എറണാകുളം അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വ്യക്തമല്ല. 

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീപിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചത്. ഇതിലാണ് കുടുംബാംഗങ്ങളുണ്ടായിരുന്നത്. 

ഷോർട്ട് സർക്യൂട്ടാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അങ്കമാലിയിലെ വ്യാപാരിയാണ് ബിനീഷ്. മൂത്ത കുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്.
 

Share this story