വിചാരണകാലത്തെ തടവ് ശിക്ഷയിൽ ഇളവ് ചെയ്ത് കോടതി; സുനിക്ക് ഇനി 12.5 വർഷം, മാർട്ടിൻ ആന്റണി 13.5 വർഷം
നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചെങ്കിലും വിചാരണ സമയത്ത് തടവ് കോടതി ഇളവ് ചെയ്തുകൊടുത്തു. ഒന്നാം പ്രതി പൾസർ സുനിക്ക് ഇനി പന്ത്രണ്ടര വർഷം തടവ് അനുഭവിച്ചാൽ മതിയാകും. വിചാരണ തടവുകാരനായി സുനി ഏഴര വർഷം ജയിലിൽ കഴിഞ്ഞിരുന്നു
രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 13.5 വർഷം കൂടി തടവിൽ കഴിയേണ്ടി വരും. ബാക്കിയുള്ള നാല് പ്രതികൾക്ക് 15 വർഷം കൂടി തടവിൽ കഴിയേണ്ടി വരും. മാർട്ടിൻ വിധി പ്രസ്താവം കേട്ടതോടെ കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർട്ടിൻ പൊട്ടിക്കരഞ്ഞത്
പ്രതികളെ എല്ലാവരെയും വിയ്യൂർ ജയിലിലേക്ക് അയക്കും. ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണമെന്നും കോടതി പറഞ്ഞു. എൻ എസ് സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവർക്കാണ് 20 വർഷം കഠിന തടവ്
