യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ പോലീസിന് കോടതി നിർദേശം

arya

കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മേയറുടെ സഹോദരൻ അരവിന്ദ്, സഹോദര ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയും കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വെക്കൽ, അസഭ്യം പറയൽ എന്നീ പരാതികളാണ് ഹർജിയിൽ യദു ആരോപിച്ചിരുന്നത്. പരാതി പോലീസിന് കോടതി കൈമാറി. പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് ഇയാൾ കോടതിയെ സമീപിച്ചത്

അതേസമയം ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ക്യാമറകൾ സ്ഥാപിച്ച വർക്ക്‌ഷോപ്പിൽ നിന്നും പോലീസ് രേഖകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ യദു, കണ്ടക്ടർ, ബസിലെ യാത്രക്കാർ എന്നിവരുടെ മൊഴി പോലീസ് എടുക്കും.
 

Share this story