ബ്രഹ്‌മപുരത്ത് കോടതി നിരീക്ഷണം; സമിതി രൂപീകരിച്ചു

high court

ബ്രഹ്‌മപുരത്ത് കോടതി നിരീക്ഷണം. സാഹര്യങ്ങള്‍ മനസിലാക്കാന്‍ ഹൈക്കോടതി നീരീക്ഷണ സമിതി രൂപീകരിച്ചു. ശുചിത്വമിഷന്‍ ഡയറക്ടറും തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയറും കളക്ടര്‍, പിസിബി ഉദ്യോഗസ്ഥര്‍, കെല്‍സ സെക്രട്ടറി എന്നിവര്‍ സമിതിയിലുണ്ട്. സമിതി 24 മണിക്കൂറിനകം ബ്രഹ്‌മപുരം സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ബ്രഹ്‌മപുരത്തെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് കോര്‍പറേഷനോട് കോടതി ചോദിച്ചു. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. എത്രനാള്‍ പുകസഹിക്കണമെന്ന് ചോദിച്ച കോടതി നിലവിലെ അവസ്ഥ ഓണ്‍ലൈനായി കാണണമെന്നും അറിയിച്ചു.

തീപൂര്‍ണമായും അണച്ചെന്ന് കോര്‍പറേഷന്‍ അറിയിച്ചു. എന്നാല്‍ അവസ്ഥ മോശമാണെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞു. ഖരമാലിന്യ സംസ്‌കരണത്തിന് കര്‍മ്മ പദ്ധതി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയ കോടതി കൊച്ചിയിലെ മാലിന്യ നീക്കം നാളെമുതല്‍ പുനഃരാരംഭിക്കമെന്നും ആവശ്യപ്പെട്ടു.

Share this story