സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ചത് 1572 പേർക്ക്; കനത്ത ജാഗ്രത ആവശ്യം

സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ചത് 1572 പേർക്ക്; കനത്ത ജാഗ്രത ആവശ്യം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1572 പേർക്ക്. അതിൽ 94 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

തിരുവനന്തപുരം ജില്ലയിലെ 435 പേർക്കും, മലപ്പുറം ജില്ലയിലെ 285 പേർക്കും, തൃശൂർ ജില്ലയിലെ 144 പേർക്കും, പാലക്കാട് ജില്ലയിലെ 124 പേർക്കും, എറണാകുളം 123 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 122 പേർക്കും, കാസർഗോഡ് ജില്ലയിലെ 90 പേർക്കും, കോട്ടയം ജില്ലയിലെ 81 പേർക്കും, കണ്ണൂർ ജില്ലയിലെ 61 പേർക്കും, കൊല്ലം ജില്ലയിലെ 45 പേർക്കും, കോഴിക്കോട് ജില്ലയിലെ 33 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, വയനാട് ജില്ലയിലെ 13 പേർക്കും, പത്തനംതിട്ട ജില്ലയിലെ 2 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

31 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂർ ജില്ലയിലെ 5, തൃശൂർ, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Share this story