സംസ്ഥാനത്ത് കോവിഡ് മരണം 3000 കടന്നു
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 24 മരണങ്ങള്‍കൂടി കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യം 3014ലേക്കാണ് എത്തിയത്.
ചൊവ്വാഴ്ച 5887 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. ഇതുവരെ ആകെ 77,89,764 സാമ്പിളുകളാണ് പരിശോധിച്ചത്.
കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.