3391 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 56,709 പേർ

3391 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 56,709 പേർ

സംസ്ഥാനത്ത് ഇന്ന് 3391 പേർ കൊവിഡിൽ നിന്ന് മുക്തി നേടി.തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര് 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര് 153, കാസര്ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,17,921 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,99,061 പേര് വീട്/ഇന് സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 28,770 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3752 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വര് ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള് , എയര് പോര് ട്ട് സര് വയിലന് സ്, പൂള് ഡ് സെന്റിനല് , സിബി നാറ്റ്, ട്രൂനാറ്റ്, സിഎല് ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള് പ്പെടെ ഇതുവരെ ആകെ 27,70,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല് സര് വൈലന് സിന്റെ ഭാഗമായി ആരോഗ്യ പ്രവര് ത്തകര് , അതിഥി തൊഴിലാളികള് , സാമൂഹിക സമ്പര് ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന് ഗണനാ ഗ്രൂപ്പുകളില് നിന്ന് 2,02,058 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

 

Share this story