പശു, ഗോമൂത്രം, വ്യാജപ്രചാരണം ഇവയാണ് ബിജെപിയുടെ പ്രധാന അജണ്ട; പരിഹാസവുമായി പവാർ

pawar

ബിജെപിക്കെതിരെ പരിഹാസവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഹിറ്റ്‌ലറുടെ പ്രചാരണ സംവിധാനം പോലെയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അധികാരത്തിലിരിക്കുന്നവർ പശുവും ഗോ മൂത്രവും മാത്രമേ കാണുന്നുള്ളുവെന്നും പവാർ പറഞ്ഞു. സ്വകാര്യവത്കരണം, വ്യാജപ്രചാരണം, മുസ്ലിം വിദ്വേഷം വളർത്തുക, ആക്രമണാത്മക ദേശീയത എന്നിവയാണ് ബിജെപിയുടെ കാതലായ അജണ്ടയെന്നും പവാർ പറഞ്ഞു.

ബിജെപിയാണ് അധികാരത്തിൽ. അവർ അക്രമണാത്മക പ്രചാരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജർമനിയിലെ ഹിറ്റ്‌ലറുടെ പ്രചാരണ സംവിധാനം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി, പഞ്ചാബ്, ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപിക്ക് അധികാരമില്ല. രാജ്യത്ത് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമല്ല. പ്രധാനമന്ത്രി ഒരുപാട് വാഗ്ദാനങ്ങൽ നൽകുന്നുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടാറില്ലെന്നും പവാർ പറഞ്ഞു.
 

Share this story