കൊല്ലത്ത് പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; യുവാവ് പിടിയിൽ

sumesh

കൊല്ലം ചിതറയിൽ പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ഇയാൾ ലഹരിക്കടിമയാണ്. സലാഹുദ്ദീൻ എന്നയാളുടെ പശുവിനെയാണ് ഇയാൾ ഉപദ്രവിച്ചത്. തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ സലാഹുദ്ദിൻ എത്തിയപ്പോഴാണ് സുമേഷ് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടത്

ബഹളം വെച്ചതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട സുരേഷ് വീടിനുള്ളിൽ കയറി കതകടക്കുകയായിരുന്നു. ചിതറ പോലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് ഇയാളെ വീടിനുള്ളിൽ കയറി പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. ഇതിനെ താൻ പീഡിപ്പിച്ച് കൊന്നതാണെന്ന് സുമേഷ് പരസ്യമായി പറഞ്ഞിരുന്നു. മദ്യലഹരിയിൽ പറയുന്നതാണെന്നാണ് അന്ന് നാട്ടുകാർ കരുതിയത്


 

Share this story