സിപിഎ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ തീരുമാനം

raju

സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിക്ക് പാർട്ടി തീരുമാനം. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ നീക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് നടപടി തീരുമാനിച്ചത്. ജില്ലാ കൗൺസിൽ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്യും

പി രാജു പാർട്ടി സ്ഥാനങ്ങൾ വഹിച്ചു കൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
 

Share this story