പിഎം ശ്രീയെ ചൊല്ലി പിണക്കം തുടർന്ന് സിപിഐ; ഇന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല
പിഎം ശ്രീ കരാറിനെ ചൊല്ലിയുള്ള തർക്കം എൽഡിഎഫിൽ രൂക്ഷമാകുന്നു. ഇന്ന് 3.30ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. അതേസമയം സിപിഎം നേതാക്കൾ സമവായ നീക്കം ശക്തമാക്കുകയാണ്. രാവിലെ 9 മണിക്ക് സിപിഐ സെക്രട്ടേറിയറ്റ് ചേരും. കരാറിൽ നിന്ന് പിൻമാറണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ
സിപിഐ മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റിൽ ഉന്നയിച്ചേക്കും. സിപിഐയുടെ മന്ത്രിമാർ ഇന്ന് തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. അനുനയ നീക്കം നടക്കുന്നതിനാലാണ് മന്ത്രിസഭാ യോഗം വൈകുന്നേരത്തേക്ക് മാറ്റിയത്
ഇതിന് മുമ്പായി സിപിഐയെ അനുനയിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് സിപിഎം. എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീയിൽ മെല്ലെപ്പോക്ക് നടത്താമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചെങ്കിലും സിപിഐ അംഗീകരിച്ചിട്ടില്ല.
