സിപിഐ 25 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു; സുനിൽകുമാർ അടക്കം പുതുതായി 7 പേർ

sunilkumar

സിപിഐ 25 അംഗ പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ നേതൃത്വ ഘടനയിൽ മാറ്റം വരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് തിരികെ കൊണ്ടുവരാനും തീരുമാനമായി. ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ്, കൗൺസിൽ എന്നീ ത്രിതല സംവിധാനത്തിലേക്ക് പാർട്ടി നേതൃത്വം മാറും

വി എസ് സുനിൽ കുമാർ അടക്കം ഏഴ് പുതുമുഖങ്ങളാണ് പുതിയ എക്‌സിക്യൂട്ടീവിലുള്ളത്. ടിജെ ആഞ്ചലോസ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെപി സുരേഷ് രാജ്, കെ കെ വത്സരാജ്, ടി ടി ജിസ്‌മോൻ, ആർ ലതാദേവി എന്നിവരാണ് പുതുതായി എക്‌സിക്യൂട്ടീവിൽ എത്തിയ മറ്റ് അംഗങ്ങൾ. 

ബിനോയ് വിശ്വത്തിനെതിരായ വിവാദ സംഭാഷണത്തിൽ ഉൾപ്പെട്ട കെഎം ദിനകരനും എക്‌സിക്യൂട്ടിവിലുണ്ട്. ദേശീയതലത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ കെപി രാജേന്ദ്രൻ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്ന് മാറി. സിപി മുരളി കൺട്രോൾ കമ്മീഷൻ ചെയർമാനായി തുടരും.
 

Tags

Share this story