സിപിഐ ചതിയൻ ചന്തു; പത്ത് വർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു: വെള്ളാപ്പള്ളി നടേശൻ

vellappalli

സിപിഐക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐ. പത്ത് വർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സർക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്, പുറത്തല്ല. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനും വെള്ളാപ്പള്ളി മറുപടി നൽകി

താൻ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റ്. താൻ അയിച്ച ജാതിക്കാരനാണോ. ഉയർന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങൾ പ്രശ്‌നമാക്കുമായിരുന്നോ. മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും. ഇനിയും അത് പറയാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഷ്ടി ചുരുട്ടിയാണ് വെള്ളാപ്പള്ളി മൂന്നാമതും പിണറായി സർക്കാർ വരുമെന്ന് ആവർത്തിച്ചത്

അതേസമയം മലപ്പുറം പരാമർശത്തിൽ പ്രതികരണം തേടിയപ്പോൾ വെള്ളാപ്പള്ളി മാധ്യമങ്ങളോട് ക്ഷുഭിതനാകുകയും ചെയ്തു. മലപ്പുറത്തെ കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലബാറിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് ശേഷം ചോദ്യം ആവർത്തിച്ചപ്പോൾ മാധ്യമങ്ങളെ കൈ കൊണ്ട് തട്ടിമാറ്റി വെള്ളാപ്പള്ളി കടന്നു പോകുകയായിരുന്നു.
 

Tags

Share this story