ബജറ്റിൽ കടുത്ത അതൃപ്തിയുമായി സിപിഐ മന്ത്രിമാർ; ധനമന്ത്രിക്ക് കൈ കൊടുക്കാതെ ഭക്ഷ്യമന്ത്രി അനിൽ

balagopal

സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതാണ് മന്ത്രിയുടെ അതൃപ്തിക്ക് കാരണം. ബജറ്റിൽ കുടിശ്ശിക തീർക്കാൻ സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിച്ചു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എൻ ബാലഗോപാലിന് കൈ കൊടുക്കാനും മന്ത്രി ജി ആർ അനിൽ വിസമ്മതിച്ചു. 

ബജറ്റിലെ അതൃപ്തി ധനമന്ത്രിയെ അറിയിക്കാനൊരുങ്ങുകയാണ് ജി ആർ അനിൽ. നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി ആർ അനിൽ പരാതി പറഞ്ഞിരുന്നു. സിപിഐയുടെ മറ്റ് മന്ത്രിമാർക്കും ബജറ്റിൽ പരാതിയുണ്ട്. റവന്യു, കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരും എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞു പോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി.
 

Share this story