പ്രതിപക്ഷ ഉപനേതൃ പദവിയില്‍ അയഞ്ഞ് സിപിഐ; എല്‍ഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കില്ല

Pinarayi Binoy

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അയവുവരുത്തി സിപിഐ. ഉപനേതൃപദവിയില്‍ കടുത്ത നിലപാടില്ലെന്നും എല്‍ഡിഎഫിനൊപ്പം സഹകരിക്കുമെന്നും സിപിഐ അറിയിച്ചു.

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകേണ്ടന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം. എല്‍ഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കില്ല. എന്നാല്‍ പദവി ആവശ്യത്തില്‍ തീരുമാനമാകും വരെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് സിപിഐയുടെ നിലപാട്.

അതേസമയം മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സിപിഐയുടെ പരസ്യ പിന്തുണയില്ല. പിണറായിക്ക് ഇപ്പോള്‍ പരസ്യ പിന്തുണ നല്‍കേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

എന്നാല്‍ പിണറായി വിജയനെതിരെ ഒരു നിലപാടും പാര്‍ട്ടി സ്വീകരിക്കില്ല. അന്വേഷണ രീതി വിലയിരുത്തിയ ശേഷം തുടര്‍ നീക്കങ്ങളില്‍ തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം.

അടുത്തമാസം പതിനാലാം തീയതി നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, വിമാനയാത്ര അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

Tags

Share this story