സിപിഐ സംസ്ഥാന സമ്മേളനം നാളെ മുതൽ; കെഇ ഇസ്മായിലിന് ക്ഷണമില്ല
Sep 9, 2025, 15:03 IST

സിപിഐ സംസ്ഥാന സമ്മേളനം നാളെ മുതൽ ആലപ്പുഴയിൽ നടക്കും. അതേസമയം മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെഇ ഇസ്മായിലിന് സമ്മേളനത്തിലേക്ക് ക്ഷണമില്ല. സമ്മേളനത്തിൽ പങ്കെടുപ്പിക്കാത്തതിന്റെ കാരണം അറിയില്ലെന്നും സമ്മേളനത്തിന് ശേഷം ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും കെഇ ഇസ്മായിൽ പറഞ്ഞു
1968ന് ശേഷം കെഇ ഇസ്മായിൽ പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനമാണ് ആലപ്പുഴയിൽ നടക്കാനിരിക്കുന്നത്. നേരത്തെ പാലക്കാട് ജില്ലാ സമ്മേളനത്തിൽ നിന്നും ഇസ്മായിലിനെ ഒഴിവാക്കിയിരുന്നു.
സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാളെ മുതലാണ് ആരംഭിക്കുന്നത്. സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനം ഇഴകീറി പരിശോധിക്കുന്ന ചർച്ചകളും സമ്മേളനത്തിൽ ഉയർന്നുവരും