കേരളത്തിലെ ബിഷപുമാർക്ക് സിപിഎമ്മും കോൺഗ്രസും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നു: മുരളീധരൻ
Mar 20, 2023, 15:25 IST

ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ക്രൈസ്തവ പുരോഹിതർ വസ്തുതകൾ പറയുമ്പോൾ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എന്തിനാണ് കോൺഗ്രസും സിപിഎമ്മും ഇത്ര അസ്വസ്ഥരാകുന്നത്. കർഷകർക്ക് വേണ്ടിയാണ് ബിഷപ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്നവരെ സഹായിക്കുമെന്നാണ് പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു
പാലാ ബിഷപ് നർക്കോട്ടിക് ജിഹാദിനെ പറ്റി പറഞ്ഞപ്പോഴും സിപിഎമ്മും കോൺഗ്രസും വിമർശിച്ചു. കേരളത്തിലെ ബിഷപുമാർക്ക് സിപിഎമ്മും കോൺഗ്രസും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ട് ബാങ്കുകളായി മാത്രമാണ് കാണുന്നത്. അതാണ് ഇത്ര പരിഭ്രമമെന്നും മുരളീധരൻ പറഞ്ഞു