അയോധ്യ വിഷയത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ സിപിഎമ്മും പിണറായിയും ശ്രമിക്കുന്നു: എംകെ മുനീർ

MK Muneer

മുസ്ലിം സമുദായത്തെ സുഖിപ്പിക്കാൻ വേണ്ടിയുള്ള പിണറായി വിജയന്റെ പ്രസ്താവന ഇനി മുഖവിലക്ക് എടുക്കില്ലെന്ന് ഡോ. എംകെ മുനീർ. പിണറായിയുടെ സിംഹാസനം ഇളകി. ജനം നിങ്ങളെ വലിച്ചെറിയും. അതിനായി ജനം കാത്തിരിക്കുകയാണ്. അയോധ്യ വിഷയത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ സിപിഎമ്മും പിണറായിയും ശ്രമിക്കുകയാണ്. ദേശീയ വിഷയങ്ങളിൽ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും എംകെ മുനീർ പറഞ്ഞു. 

പലസ്തീൻ വിഷയം പിണറായി വിജയൻ രാഷ്ട്രീയവത്കരിച്ചു. നെതന്യാഹുവിനെതിരെ ഒരക്ഷരം പറയാതെ പിണറായി രാഹുൽ ഗാന്ധിക്കെതിരെയാണ് സംസാരിച്ചത്. പിണറായി കേന്ദ്രത്തിന്റെ അതേ പതിപ്പാണ്. രാമക്ഷേത്ര വിഷയത്തിൽ വിശ്വാസികളോടൊപ്പമാണ് ഞങ്ങൾ. എന്നാൽ മോദി കളിക്കുന്നത് രാഷ്ട്രീയ തന്ത്രമാണ്. ശ്രീരാമനെ സ്വകാര്യ സ്വത്തായി മോദി അവതരിപ്പിക്കുന്നുവെന്നും മുനീർ പറഞ്ഞു.
 

Share this story