സിറ്റി പോലീസ് കമ്മീഷണറായി സിപിഎം ഏരിയ സെക്രട്ടറിയെ നിയമിക്കണം: വിഡി സതീശൻ

satheeshan

എറണാകുളം പാലാരിവട്ടത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിറ്റി പോലീസ് കമ്മീഷണറായി സിപിഎം ഏരിയാ സെക്രട്ടറിയെ നിയമിക്കണം. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച എസ് എഫ് ഐക്കാർക്ക് ജാമ്യമുള്ള വകുപ്പും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവർക്ക് ജാമ്യമില്ലാ വകുപ്പും. ഒരേ കുറ്റം ചെയ്തവർക്ക് രണ്ട് തരത്തിൽ കേസെടുത്തെന്ന് വിഡി സതീശൻ ആരോപിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം കേസുകൾ നിയന്ത്രിക്കുന്നു. ഉപജാപക സംഘത്തിന്റെ പേര് ഉടൻ വെളിപ്പെടുത്തും. മന്ത്രിമാരെ ഉപയോഗിച്ച് അധിക്ഷേപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ക്രൈസ്തവ മേലധ്യക്ഷൻമാർക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിക്ഷേപം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും നിലപാട് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story