യാഥാർഥ്യം പറഞ്ഞതിന് സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നു; പാംപ്ലാനിക്ക് പിന്തുണയുമായി സുധാകരൻ

sudhakaran

തലശ്ശേരി ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യാഥാർഥ്യം തുറന്നു പറഞ്ഞതിന്റെ പേരിൽ തലശ്ശേരി മാർ പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവന കൊള്ളേണ്ട സ്ഥലത്തു കൊണ്ടതുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ സിപിഎം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാർഥ വസ്തുതകളും അവരെ ബലി കൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതു സംബന്ധിച്ച് ഒരു പരസ്യ സംവാദത്തിനു സിപിഎം തയാറാണോയെന്നും സുധാകരൻ ചോദിച്ചു.

രണ്ടുപേർ അതിദാരുണമായി കൊല്ലപ്പെട്ടിട്ടും സംഭവസ്ഥലം സന്ദർശിക്കാനും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും വനം മന്ത്രിയോ ഉദ്യോഗസ്ഥരോ തയാറായില്ല. വനംമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ സംസ്ഥാന സർക്കാർ പന്ത് കേന്ദ്രത്തിലേക്കു നീട്ടിയടിക്കുകയാണു ചെയ്തത്. ചക്കിക്കൊത്ത ചങ്കരനെ പോലെ കേരളം കണ്ട ട്രാജഡിയാണു വനം മന്ത്രിയും മുഖ്യമന്ത്രിയും. വനംറവന്യു വകുപ്പുകളുടെ തമ്മിലടിയാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്നു സുധാകരൻ കുറ്റപ്പെടുത്തി.

Share this story